തിരുവനന്തപുരം:  നെയ്യാറ്റിന്‍കര സനല്‍ മരിച്ച സംഭവത്തില്‍ സ്ഥലം എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. എസ്.ഐ. സന്തോഷ്‌കുമാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും  സനലിന്റെ ജീവന്‍ രക്ഷിക്കാന്‍ പെട്ടന്നുള്ള നടപടി എടുത്തില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടത്തലുണ്ട്. 

സനല്‍ മരിക്കാനിടയായ അപകടത്തിന് കാരണക്കാരനായ ഡിവൈഎസ്പി ഹരികുമാര്‍ എസ്‌ഐ സന്തോഷിനെ വിളിച്ചിരുന്നതായും സ്‌പെഷ്യല്‍ ബ്രാഞ്ച് പറയുന്നു. അപകടമുണ്ടായതിനെത്തുടര്‍ന്ന് സനലിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്നതിലടക്കം എസ്‌ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാലതാമസമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ പോലീസ് വീഴ്ച നേരത്തെ വ്യക്തമായിരുന്നു. അതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലില്‍ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് വിവരം.