'പൊട്ടിക്കല്‍' ഹെറോയിന്‍ കടത്തിലും; അമ്പരന്ന് DRI, കേരളത്തിലെത്തിച്ചത്‌ രാജ്യാന്തര ലോബിയെവെട്ടിച്ച്‌


മാതൃഭൂമി ന്യൂസ്‌

ഡിആർഐ പിടിച്ചെടുത്ത മയക്കുമരുന്ന്‌

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് മോഡല്‍ പൊട്ടിക്കല്‍ ഹെറോയിന്‍ കടത്തിലും. നെയ്യാറ്റിന്‍കരയില്‍നിന്ന് ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടിച്ചെടുത്ത ഹെറോയിന്‍ പ്രധാന കണ്ണികളില്‍നിന്ന് വെട്ടിച്ച് കടത്തിയതെന്ന് കണ്ടെത്തി. സിംബാബ്‌വേയില്‍നിന്ന് മുംബൈയിലേക്ക് കടത്തിയ ഹെറോയിന്‍ പ്രധാന കണ്ണികളെ വെട്ടിച്ച് മലയാളി സംഘം നെയ്യാറ്റിന്‍കരയില്‍ ഒളിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 20നാണ് നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടിലുള്ള ലോഡ്ജില്‍നിന്ന് 22 കിലോ ഹെറോയിന്‍ ഡിആര്‍ഐ പിടിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 150 കോടി രൂപ വിലവരുന്ന ഹെറോയിനാണിത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, രമേശ്, ബിനുക്കുട്ടന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മുഖ്യആസൂത്രകനായ ഷാജി നടരാജന്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്.



മുംബൈയില്‍ അടുത്തിടെ നടന്ന വലിയ മയക്കുമരുന്ന് വേട്ടകളുമായി ബന്ധപ്പെട്ട വലിയ കടത്ത് സംഘങ്ങളുമായി നെയ്യാറ്റിന്‍കയില്‍ പിടിയിലായ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ചില സൂചനകള്‍ ഡിആര്‍ഐക്ക് നേരത്തെ ലഭിച്ചിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് കണ്ണികളുടെ ഭാഗമായിട്ടാണ് ഇവരും പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രതികളെ ചോദ്യംചെയ്തപ്പോള്‍ വ്യക്തമാവുകയും ചെയ്തു.

സിംബാബ്‌വേയില്‍ നിന്ന് വിമാനമര്‍ഗമാണ് പ്രതികള്‍ ഹെറോയിന്‍ മുംബൈലെത്തിച്ചത്. ഇതിനുശേഷം പ്രധാന കണ്ണികള്‍ക്ക് കൈമാറാതെ ഹെറോയിന്‍ കടത്തിക്കൊണ്ടുവന്ന് നെയ്യാറ്റിന്‍കരയില്‍ എത്തിക്കുകയായിരുന്നു. മറ്റു മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ഹെറോയിന്‍ വില്‍പ്പന നടത്താനുള്ള ശ്രമിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച വിവരം ഡിആര്‍ഐയ്ക്ക് ലഭിച്ചത്. ഇതോടെ രമേശിനേയും സന്തോഷിനേയും ആദ്യം കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് ഹെറോയിന്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയത്.

അതീവ ശക്തരായ അന്താരാഷ്ട്ര മയക്കുമരുന്ന്‌ ലോബിയെ വെട്ടിച്ചുകൊണ്ട് ഇവര്‍ ഹെറോയിന്‍ കടത്തി നെയ്യാറ്റിന്‍കരയിലെത്തിച്ചു എന്നുള്ളത് ഡിആര്‍ഐ സംഘത്തെയും അമ്പരപ്പിച്ചു. ഈ സംഘം നേരത്തെ രണ്ടുതവണ അന്താരാഷ്ട്ര മയക്കുമരുന്ന്‌ ലോബിക്ക് വേണ്ടി ഹെറോയിന്‍ ഇന്ത്യയിലേക്ക് കടത്തി പ്രധാന കണ്ണികള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ലക്ഷങ്ങള്‍ പ്രതിഫലവും ലഭിച്ചു. ഇത്തരത്തില്‍ മൂന്നാം തവണ കടത്തുമ്പോഴാണ് സംഘം ഹെറോയിന്‍ വെട്ടിച്ച് കടത്തിയത്.

Content Highlights: neyyattinkara heroin seized case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented