Screengrab: Mathrubhumi News
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തർക്കഭൂമി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങിയ സംഭവത്തിൽ പ്രതികരണവുമായി രാജന്റെ മക്കൾ. ബോബിയുടെ നല്ല മനസിന് നന്ദിയുണ്ടെന്നും എന്നാൽ ഈ ഭൂമി തങ്ങൾക്ക് നൽകേണ്ടത് സർക്കാരാണെന്നും രാജൻ-അമ്പിളി ദമ്പതിമാരുടെ മക്കളായ രഞ്ജിത്തും രാഹുലും മാധ്യമങ്ങളോട് പറഞ്ഞു.
''ബോബി ചെമ്മണ്ണൂർ ഭൂമി വിലയ്ക്ക് വാങ്ങിയെന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദിയുണ്ട്. എന്നാൽ ഇതൊന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല. ഈ ഭൂമിയിൽ വസന്തയ്ക്ക് അവകാശമില്ല. ഈ ഭൂമി ഞങ്ങൾക്ക് നൽകേണ്ടത് സർക്കാരാണ്. വിവരാവകാശപ്രകാരമുള്ള രേഖയിൽ വസന്തയ്ക്ക് പട്ടയമില്ല. പിന്നെ എങ്ങനെയാണ് ഭൂമി അവർക്ക് വിൽക്കാനാവുന്നത്. ബോബി ചെമ്മണ്ണൂരിനെ അവർ തെറ്റിദ്ധരിപ്പിച്ചെന്ന് തോന്നുന്നു, ഒരുപക്ഷേ, അവരുടെ കൈവശം വ്യാജ രേഖയുണ്ടായിരിക്കാം.''- രാഹുലും രഞ്ജിത്തും വിശദീകരിച്ചു.
ഭൂമി തങ്ങൾക്ക് പതിച്ചുതരാമെന്നും വീട് വെച്ച് തരാമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കുട്ടികൾ വ്യക്തമാക്കി. ബോബി സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിൽ വീട് നിർമിക്കാൻ സഹായം നൽകിയാൽ മതി. ഭൂമി തരേണ്ടത് സർക്കാരാണെന്നും ഇരുവരും ആവർത്തിച്ചു. സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയോ എന്നത് അറിയില്ലെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച പണം ലഭിച്ചതായും ഇവർ വ്യക്തമാക്കി.
Content Highlights:neyyatinkara incident rajans sons response about boby chemmannur help
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..