death
രാജേഷ്, ധന്യ

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ നവവധു ജീവനൊടുക്കി. കുന്നത്തൂര്‍ നെടിയവിള രാജേഷിന്റെ ഭാര്യ ധന്യാ ദാസ്(21) ആണ് മരിച്ചത്. ഭര്‍തൃ പീഡനമാണ് മരണത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു.

ദീര്‍ഘകാലം പ്രണയത്തിലായിരുന്ന രാജേഷും ധന്യയും മൂന്ന് മാസം മുന്‍പാണ് വിവാഹം കഴിച്ചത്. ഗാര്‍ഹികപീഡനത്തിന്റെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
 
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Content Highlights: Newly-wed ends her life in Kollam