പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്സൈസ്. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു. പരാതികള്‍ അറിയിക്കാന്‍ 9447178000, 9061178000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പുതുവത്സര രാത്രിയില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം എക്സൈസ് വകുപ്പ് നീട്ടിനല്‍കിയെന്നായിരുന്നു വ്യാജപ്രചാരണം. ബാറുകള്‍ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ അഞ്ചുവരെയും ബെവ്കോ ഔട്ട്ലെറ്റുകള് പുലര്‍ച്ചെ ഒരുമണി വരെയും തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.
Content Highlights: new year eve excise says timings of bars and bevco outlets in kerala not extended
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..