കോട്ടയത്ത് നടന്ന പുതുവർഷാഘോഷം | ഫോട്ടോ: ശിവപ്രസാദ്
കോഴിക്കോട്: പുത്തന്‍ പ്രതീക്ഷകളുമായി 2022നെ യാത്രയാക്കി ലോകത്ത് പുതുവര്‍ഷം പിറന്നു. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും കോവളത്തും ഉള്‍പ്പെടെ വിപുലമായ ആഘോഷങ്ങള്‍ നടന്നു. കോവിഡ് മഹാമാരിയുടെ നിഴല്‍വീണ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാടും നഗരവും ആഘോഷപൂര്‍വമാണ് പുതുവര്‍ഷത്തെ വരവേറ്റത്.
പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് 2023-നെ ആദ്യം സ്വാഗതം ചെയ്തത്. തൊട്ടുപിന്നാലെ ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലുമാണ് യഥാക്രമം പുതുവര്‍ഷമെത്തിയത്.
കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പൊതുസ്ഥലങ്ങളിലെ പുതുവത്സരാഘോഷം രാത്രി പത്ത് വരെയായി നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇത്തവണ രാത്രി 12 വരെ മിക്കയിടങ്ങളിലും വിപുലമായ ആഘോഷങ്ങള്‍ക്ക് വേദിയായി. ഫോര്‍ട്ട് കൊച്ചിയില്‍ പപ്പാഞ്ഞി കത്തിക്കല്‍ ജനങ്ങള്‍ ആഘോഷമാക്കി. കോവളത്ത് ഡിജെ പാര്‍ട്ടി ലഹരിയിലായിരുന്നു പുതുവര്‍ഷാഘോഷം. എല്ലായിടങ്ങളിലും പോലീസിന്റെ കര്‍ശന സുരക്ഷാ വലയത്തിലായിരുന്നു ആഘോഷങ്ങള്‍
Content Highlights: new year 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..