പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. പുതുതായി വാങ്ങുന്ന പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് എത്തി. ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. ദീര്‍ഘദൂര ബസുകള്‍ക്കായി കെ.എസ്.ആര്.ടി.സി. രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് കര്‍ശന വ്യവസ്ഥകളുള്ളത്.
കെ.എസ്.ആര്.ടി.സി. പുറത്തിറക്കിയ 18 സ്കാനിയ ബസുകള്‍ ഇടിച്ചു ചിലത് നാശോന്മുഖമായി. ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റില്‍ പ്രതീക്ഷിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും.
ഡ്രൈവറായും കണ്ടക്ടറായും ജോലിചെയ്യണം. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.
ആദ്യമായാണ് കോര്പ്പറേഷന് സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. ആദ്യ ബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് എത്തിയത്. അശോക് ലൈലന്‍ഡിന്റെ 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്ഷന് നോണ്‍ എ.സി. ബസുകളും രണ്ടുമാസത്തിനുള്ളില്‍ ലഭിക്കും. സമീപഭാവിയില്‍ 116 ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകും.
Content Highlights: New Volvo sleeper bus for KSRTC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..