കോഴിക്കോട്; ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. ഫറോക്ക്‌‌ സ്വദേശിയായ ഒന്നരവയസുകാരനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഇതുവരെ എട്ട് പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ മുണ്ടിക്കത്താഴം, മായനാട് ഭാഗങ്ങളിലാണ് നേരത്തെ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ജാഗ്രതയും പരിശോധനയും തുടരുകയാണ്. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളാണ് നടക്കുന്നത്.

അന്തിമ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറണമെന്ന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Content Highlight:  New Shigella case reported in kozhikode