തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 15ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തി. യുവാക്കളെയടക്കം ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൊല്ലം ജില്ലാ സെക്രട്ടറി  കെഎന്‍ ബാലഗോപാലും ആണ്  സെക്രട്ടറിയേറ്റില്‍ എത്തിയ പുതുമുഖങ്ങള്‍.

നിലവില്‍ സെക്രട്ടറിയേറ്റിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല. 15 അംഗ സെക്രട്ടറിയേറ്റാണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. എന്നാല്‍ മെമ്പര്‍ഷിപ്പ് കൂടിയ സാഹചര്യത്തില്‍ അംഗസംഖ്യ 16 ആക്കി വര്‍ധിപ്പിച്ചു.

15 അംഗ സെക്രട്ടറിയേറ്റില്‍ നേരത്തെ വിവി ദക്ഷിണ മൂര്‍ത്തി മരിച്ചതിനു ശേഷം ഒരു ഒഴിവു വന്നിരുന്നു. എന്നാല്‍ അംഗ സംഖ്യ വര്‍ധിപ്പിച്ച് പി രാജീവിനെയും കെ എന്‍ ബാലഗോപാലനെയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രേദ്ധേയമാണ്.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍, പികെ ശ്രീമതി, ടി എം തോമസ് ഐസക്ക്, ഇ പി ജയരാജന്‍, എളമരം കരിം, എംവി ഗോവിന്ദന്‍, എ കെ ബാലന്‍,  ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍ ആനത്തലവട്ടം ആനന്ദന്‍, എം എംമണി, കെ ജെ തോമസ്,  പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരാണ് നിലവിലെ സെക്രട്ടറിയറ്റ് അംഗങ്ങള്‍