കരിപ്പൂർ ഹജ്ജ് ഹൗസ്
ന്യൂഡല്‍ഹി: ഒട്ടേറെ മാറ്റങ്ങളുമായി പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിഐപി ക്വാട്ട നിര്‍ത്തലാക്കിയതും ഹജ്ജിന് തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി അപേക്ഷിക്കാമെന്നതുമാണ് പ്രധാന മാറ്റം. നേരത്തെ 400 രൂപയോളമായിരുന്നു ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ ഫീസ്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും വനിതകള്‍ക്കും പുതിയ നയത്തില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. 50000 രൂപയോളം കുറവ് ഓരോ തീര്‍ത്ഥാടകനും പുതിയ ഹജ്ജ് നയത്തിലൂടെ ലഭിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നത്. ബാഗ്, സ്യൂട്ട്‌കെയ്‌സ്, കുട തുടങ്ങിയ വസ്തുകള്‍ക്കായി തീര്‍ത്ഥാടകര്‍ പണം നല്‍കേണ്ടതില്ല. സ്വന്തം നിലക്ക് ഈ വസ്തുക്കള്‍ ഹാജിമാര്‍ക്ക് വാങ്ങാം.
ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയില്‍ 80 ശതമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്കുമായാണ് വീതിച്ച് നല്‍കിയിട്ടുള്ളത്. നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവര്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വീണ്ടും ഹജ്ജിന് അപേക്ഷ നല്‍കാന്‍ കഴിയില്ല. വിഐപികള്‍ക്കും ഇനി സാധാരണ തീര്‍ത്ഥാടകരായി തന്നെ ഹജ്ജ് നിര്‍വഹിക്കേണ്ടി വരും.
ഇത്തവണ കേരളത്തിലെ മൂന്ന് ഇടങ്ങളില്‍ നിന്ന് പുറപ്പെടാനാകുമെന്നതാണ് സംസ്ഥാനത്തെ തീര്‍ത്ഥാടകരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുള്ളത്. കണ്ണൂരില്‍ ഇതാദ്യമായിട്ടാണ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി വരുന്നത്. കോഴിക്കോട് ഒരിടവേളക്ക് ശേഷവും.
Content Highlights: new hajj policy india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..