കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതി‍‍‍ജ്ഞ പുരോഗമിക്കുന്നു. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം. കോർപറേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടേത് 11.30ന് ആരംഭിക്കും. 

തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തിന് ജില്ലാ കളക്ടറാണ് സത്യപ്രതി‍‍ജ്ഞ ചൊല്ലി കൊടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സത്യപ്രതി‍ജ്ഞ ചടങ്ങുകൾ പുരോഗമിക്കുന്നത്.

അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളിൽ നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ അംഗങ്ങളുടെ ആദ്യയോഗം നടക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20-ന് പൂർത്തിയാകാത്ത എട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ 22, 26, ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിലായി സത്യപ്രതിജ്ഞ നടക്കും.

ക്വാറന്റീനിലായിരുന്ന വയനാട് ജില്ലാ കളക്ടര്‍ പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്. പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് പിപിഇ കിറ്റ് ധരിച്ചെത്തിയത്. കോവിഡ് നിരീക്ഷണത്തിലുള്ള അംഗങ്ങള്‍ പിപിഇ കിറ്റ് ധരിച്ചെത്തണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

 

 

Content Highlights:New elected members for local bodies take oath