എറണാകുളത്തിന് പുതിയ കോവിഡ് ടെസ്റ്റിങ് യൂണിറ്റ്; പരിശോധനകൾ വർധിപ്പിക്കും


സ്വന്തം ലേഖകൻ

ജില്ലയിൽ നിലവിൽ 200 പിസിആർ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യം മാത്രമാണുള്ളത്

-

എറണാകുളം: ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പുതിയ കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കുന്നു. എറണാകുളം ജനറൽ ആശുപത്രിക്ക് കീഴിലെ കോവിഡ് കെയർ സെൻ്ററിലാണ് പിസിആർ മെഡീൻ സ്ഥാപിക്കുന്നതിന്.

ഇതിനായി 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എംഎൽഎ അറിയിച്ചു. മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നുമുള്ള തുക ഉപയോഗിച്ചാണ് മെഷീൻ സ്ഥാപിക്കുന്നത്.

ജില്ലയിൽ നിലവിൽ 200 പിസിആർ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യം മാത്രമാണുള്ളത്. അതേസമയം, പോസിറ്റീവായി ചികിത്സയിൽ കഴിയുന്നവർ മാത്രം ആയിരത്തിലേറെയുണ്ട്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗികളുടെ ഉൾപ്പെടെ പരിശോധനാഫലം ദിവസങ്ങൾ ​വൈകുന്ന സാഹചര്യമാണുള്ളത്. പുതിയ മെഷീൻ സ്ഥാപിക്കുന്നതോടെ 400 ടെസ്റ്റുകൾ വരെ 45 മിനിറ്റിൽ പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented