പണം നല്‍കി യുവതിക്കെതിരേ അപകീര്‍ത്തികരമായ പ്രചാരണം നടത്തി; കുന്നപ്പിള്ളിക്കെതിരേ പുതിയ കേസ്


എൽദോസ് കുന്നപ്പിള്ളി, പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിക്കുന്നു

തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുന്ന പ്രചാരണം നടത്തിയതിന് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പുതിയ കേസ്. തിരുവനന്തപുരം പേട്ട പോലീസാണ് എംഎല്‍എയ്‌ക്കെതിരേ കേസെടുത്തത്. നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി. തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും ഇതിനായി ഒളിവിലിരുന്ന് എല്‍ദോസ് ഒരുലക്ഷം രൂപ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.



തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയിരുന്നത്. ഇത് പിന്നീട് പേട്ട പോലീസിന് കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പേട്ട പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Content Highlights: new case registered against eldose kunnappilly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented