മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും പുതിയ കാറുകള്‍; 10 ഇന്നോവ ക്രിസ്റ്റ, ചെലവ് 3.22 കോടി


മാതൃഭൂമി ന്യൂസ്

ടൊയോട്ട ഇന്നോവ ക്രിസ്റ്റ | Photo: Toyota Kirloskar Motor

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ സംസ്ഥാന മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍ക്കുവേണ്ടിയും പുതിയ കാറുകള്‍ വാങ്ങുന്നു. പുതിയ പത്ത് കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 3.22 കോടി രൂപ അനുവദിച്ചു.

ടൊയോട്ട ഇന്നോവ ക്രിസറ്റ കാറുകളാണ് പുതുതായി വാങ്ങുന്നത്. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് നിലവിലെ വാഹനങ്ങള്‍ അപര്യാപ്തമായതിനാലാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ പഴയ വാഹനം കണ്ടം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഡല്‍ഹിയില്‍ ഉപയോഗിക്കാനായി രണ്ട് ഇന്നോവ ക്രിസ്റ്റ കഴിഞ്ഞമാസം വാങ്ങിയിരുന്നു. 72 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഇതിനുമുമ്പ് മുഖ്യമന്ത്രിക്ക് കേരളത്തില്‍ ഉപയോഗിക്കാന്‍ നാല് ഇന്നോവ ക്രിസ്റ്റയും വാങ്ങിയിരുന്നു.

Content Highlights: new cars for kerala ministers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented