അഴീക്കലില്‍ ഉരു സര്‍വ്വീസ്; ലക്ഷദ്വീപിലേക്ക് സ്ഥിരം ചരക്ക് നീക്കം, തുറമുഖ വികസനത്തിന് കുതിപ്പേകും


അഴീക്കല്‍ തുറമുഖ വികസനത്തിന് ഉരു സര്‍വീസ് കുതിപ്പേകുമെന്നും ചരക്ക് കയറ്റി അയക്കാനുള്ള കച്ചവടക്കാര്‍ തുറമുഖ ഓഫീസുമായി ബന്ധപ്പെടണമെന്നും ഉരു സന്ദര്‍ശിച്ച കെ.വി. സുമേഷ് എം.എല്‍.എ. പറഞ്ഞു.

അഴീക്കൽ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് സ്ഥിരം ചരക്ക് നീക്കത്തിന് ഗുജറാത്തിൽനിന്നെത്തിയ എം.എൽ. ജൽജ്യോതി ഉരു കെ.വി. സുമേഷ് എം.എൽ.എ.യും സംഘവും സന്ദർശിക്കുന്നു.

അഴീക്കോട്: അഴീക്കല്‍ തുറമുഖത്തുനിന്ന് ലക്ഷ്വദ്വീപിലേക്ക് സ്ഥിരം ചരക്കുനീക്കം നടത്താന്‍ ഉരു നങ്കൂരമിട്ടു. പ്രൈംമെറിഡിയന്‍ ഷിപ്പിങ് കമ്പനിയുടെ എം.എസ്.വി. ജല്‍ജ്യോതി ഉരുവാണ് ഗുജറാത്തില്‍നിന്ന് അഴീക്കലില്‍ എത്തിയത്. ചരക്ക് ലഭിക്കുന്നതനുസരിച്ച് സര്‍വീസ് ആരംഭിക്കും. അഴീക്കല്‍ തുറമുഖ വികസനത്തിന് ഉരു സര്‍വീസ് കുതിപ്പേകുമെന്നും ചരക്ക് കയറ്റി അയക്കാനുള്ള കച്ചവടക്കാര്‍ തുറമുഖ ഓഫീസുമായി ബന്ധപ്പെടണമെന്നും ഉരു സന്ദര്‍ശിച്ച കെ.വി. സുമേഷ് എം.എല്‍.എ. പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുന്‍പ് അഴീക്കലില്‍നിന്ന് ലക്ഷദ്വീപിലേക്ക് ഉരു ഉപയോഗിച്ച് ചരക്ക് നീക്കം നടത്തിയിരുന്നു. ഇതാണ് പുനരാരംഭിക്കുന്നത്.

നിര്‍മാണസാമഗ്രികളായ കല്ല്, ജില്ലി, കമ്പി, സിമന്റ് തുടങ്ങിയവയാണ് പ്രധാനമായും കൊണ്ടുപോകുക. തേങ്ങ, കൊപ്ര, ഉണക്കമീന്‍ എന്നിവ തിരിച്ചും കൊണ്ടുവരും. മൂന്ന് കിലോമീറ്റര്‍ അകലെ റെയിവേ സ്റ്റേഷനും വളപട്ടണത്ത് സിമന്റ് കമ്പനി ഗോഡൗണുമുള്ളത് ചരക്കുനീക്കത്തിന്റെ സാധ്യത വര്‍ധിപ്പിക്കും. നിലവില്‍ ബേപ്പൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ദ്വീപിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. മംഗളൂരുവിനെ അപേക്ഷിച്ച് ദൂരം കുറവായതിനാല്‍ ഇവിടെനിന്നുള്ള ചരക്ക് നീക്കത്തിന് ചെലവ് കുറയും. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും ലഭിക്കും. ബേപ്പൂരില്‍നിന്നുള്ള അതേ ദൂരമാണ് അഴീക്കലില്‍നിന്നും ലക്ഷദ്വീപിലേക്കുള്ളത്. ചരക്ക് ലഭിക്കാന്‍ അഴീക്കല്‍ തുറമുഖ ഉദ്യോഗസ്ഥര്‍, കമ്പനി ഡയറക്ടര്‍മാര്‍ എന്നിവര്‍ ജില്ലയിലെ കച്ചവടക്കാരുമായി ചര്‍ച്ചനടത്തി.

282 ടണ്‍ വഹിക്കും

282 ടണ്‍ ശേഷിയുള്ള ഉരു 24 മണിക്കൂര്‍ കൊണ്ടാണ് ദ്വീപില്‍ എത്തുക. താരതമ്യേന വേഗം കൂടുതലുള്ളതിനാല്‍ മണിക്കൂറില്‍ ഏഴ് നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കും. ക്യാപ്റ്റന്‍ ആറൂണ്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ എന്‍ജിനിയറടക്കം ആറ് ജീവനക്കാരാണ് ഉണ്ടാവുക. ചരക്ക് നീക്കത്തിന് ഇവിടം സൗകര്യപ്രദമാണെന്നും കൂടുതല്‍ സാധനങ്ങള്‍ ലഭിച്ചാല്‍ മാലിദ്വീപ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുമെന്നും ഷിപ്പിങ് കമ്പനി ഡയറക്ടര്‍ നന്ദു മോഹന്‍ പറഞ്ഞു.

സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മാടങ്കര, ടഗ് മാസ്റ്റര്‍ എം. റിജു, പ്രൈംമെറിഡിയന്‍ ഷിപ്പിങ് കമ്പനി ഡയറക്ടര്‍ സുജിത്ത് പള്ളത്തില്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് എന്നിവരും എം.എല്‍.എയ്‌ക്കൊപ്പമുണ്ടായിരുന്നു.

Content Highlights: new boat service in azheekkal port for transporting goods to lakshwadeep


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented