Photo: Mathrubhumi
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 85.11 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദോഡാവിത്താണ് പൊതുഭരണ വകുപ്പിന് പുതിയ കാര്‍ വാങ്ങാനുള്ള കത്ത് നല്‍കിയത്. ഇതനുസരിച്ചാണ് 85.11 ലക്ഷം രൂപയുടെ ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനം വാങ്ങാന്‍ തീരുമാനിച്ചത്.
നിലവില്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന വാഹനം ഒരുലക്ഷത്തിലേറെ കിലോമീറ്റര്‍ ഓടിയതാണെന്നും പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കാര്‍ രാജ്ഭവന് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്ത് പൊതുഭരണ സെക്രട്ടറി ബുധനാഴ്ച ഉത്തരവും പുറത്തിറക്കി.
Content Highlights: new benz car for governor, government issued the order
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..