വിവാദങ്ങള്‍ക്ക് വിട; കോഴിക്കോട് ബീച്ച് ആശുപത്രിക്ക് അനുവദിച്ച ആംബുലന്‍സ് എത്തി


ബീച്ചാശുപത്രിയിലെ ആംബുലന്‍സിന്റെ കാലപ്പഴക്കമായിരുന്നു പ്രശ്‌നത്തിന് കാരണം

ബീച്ച് ആശുപത്രിയിൽ അനുവദിച്ച പുതിയ ആംബുലൻസ് എം.കെ രാഘവൻ എം.പി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

കോഴിക്കോട്: വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പുതിയ ആംബുലന്‍സ് എത്തി. എം.കെ രാഘവന്‍ എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആംബുലന്‍സിനുള്ള തുക അനുവദിച്ചത്. 2021 ജൂണില്‍ 30 ലക്ഷം രൂപ ബജറ്റില്‍ എം.കെ രാഘവന്‍ എം.പി പ്രപ്പോസല്‍ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക തകരാറുമൂലം ആംബുലന്‍സ് എത്താന്‍ വൈകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ബീച്ച് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ രോഗി ആംബുലന്‍സിന്റെ ഡോര്‍ തുറക്കാനാവത്തിനാല്‍ ചികിത്സ വൈകി മരിച്ച സംഭവവും ഉണ്ടായി.

ബീച്ചാശുപത്രിയിലെ ആംബുലന്‍സിന്റെ കാലപ്പഴക്കമായിരുന്നു പ്രശ്‌നത്തിന് കാരണം. 20 വര്‍ഷത്തോളമായിരുന്നു ആംബുലന്‍സിന്റെ പഴക്കം. ഇതിന് പിന്നാലെ അനുവദിക്കപ്പെട്ട ആംബുലന്‍സ് എത്താത്തത് വീണ്ടും ചര്‍ച്ചയായിരുന്നു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും അന്നത്തെ കളക്ടറും ചേര്‍ന്ന് മനപ്പൂര്‍വം നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയാണെന്ന് എം.പി ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് ആരോഗ്യവകുപ്പ് ഇടപെട്ട് ഫയലുകള്‍ വേഗത്തിലാക്കി ആംബുലന്‍സ് വാങ്ങിക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഉത്തരേന്ത്യയില്‍ നിന്ന് ആധുനിക സംവിധാനങ്ങളോടെയാണ് ഐ.സി.യു ആംബുലന്‍സ് ബീച്ച് ആശുപത്രിയില്‍ എത്തിയത്. രാവിലെ ബീച്ച് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എം.പി ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ആംബുലന്‍സ് ഷെഡിനുള്ള പണവും അനുവദിച്ചു.

Content Highlights: New ambulance for Kozhikode Beach hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented