സുരക്ഷയ്ക്ക് കാല്‍നടയായി ആറുപേര്‍; കൂറ്റന്‍ യന്ത്രവുമായെത്തിയ ലോറികള്‍ക്ക് ചുരം കയറാന്‍ അനുമതിയില്ല


നഞ്ചൻകോടിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്ക് കൂറ്റൻയന്ത്രങ്ങളുമായി പോവുകയായിരുന്ന ട്രെയ്ലർ ലോറികൾ പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി നിർത്തിയിട്ടപ്പോൾ

താമരശ്ശേരി: ചെന്നൈയില്‍നിന്ന് മൈസൂരു നഞ്ചന്‍കോടിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്ക് രണ്ട് കൂറ്റന്‍ യന്ത്രങ്ങളുമായി കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെ പോവുകയായിരുന്ന ട്രെയ്ലര്‍ ലോറികള്‍ക്ക് താമരശ്ശേരി ചുരംപാത കയറാന്‍ ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. കൊടുവള്ളി വാവാടുനിന്ന് ശനിയാഴ്ച യാത്രതുടങ്ങി പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി നിര്‍ത്തിയിട്ട രണ്ട് പതിന്നാലുചക്രലോറികള്‍ക്കാണ് പുതുപ്പാടി, താമരശ്ശേരി ചുരം വഴി വയനാട് ഭാഗത്തേക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കാതിരുന്നത്.

ഓണംസീസണില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന താമരശ്ശേരി ചുരംപാതയിലേക്ക് ഈ വലിയ ലോറികള്‍ പ്രവേശിച്ചാല്‍ വാഹനഗതാഗതം തടസ്സപ്പെടുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ലോറികള്‍ക്ക് യാത്രാനുമതി നല്‍കരുതെന്ന് നാട്ടുകാരും ചുരംസംരക്ഷണസമിതിയും പോലീസിനോടും ജില്ലാഭരണകൂടത്തോടും അഭ്യര്‍ഥിച്ചിരുന്നു.

വയനാട് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന കൂടി പരിഗണിച്ച് വാഹനങ്ങള്‍ കൊയിലാണ്ടി, മംഗലാപുരം പാതയിലൂടെ തിരിച്ചുവിടാന്‍ കോഴിക്കോട് ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനിതാകുമാരി നിര്‍ദേശം നല്‍കുകയായിരുന്നു. ഇക്കാര്യം കമ്പനി അധികൃതരെ താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടി താമരശ്ശേരി പോലീസ് മുഖേന അറിയിച്ചു.

എന്നാല്‍ ഓണത്തിരക്ക് ഒഴിഞ്ഞാല്‍ ജില്ലാഭരണകൂടം യാത്രാനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ ട്രെയ്ലര്‍ ലോറികള്‍ രണ്ടും ദേശീയപാതയോരത്തുതന്നെ നിര്‍ത്തിയിട്ടിരിക്കുകയാണ്.

മില്‍ക്ക് പൗഡറും ബിസ്‌കറ്റ്, ചോക്ലേറ്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും കുഴച്ചുകലര്‍ത്തുന്നതിനുള്ള യന്ത്രങ്ങളാണ് കൊണ്ടുപോകുന്നത്. ഒരുദിവസം പത്ത് കിലോമീറ്ററോളം മാത്രം സഞ്ചരിക്കുന്ന ലോറികള്‍ക്ക് മുന്നിലും വശങ്ങളിലും ആറുതൊഴിലാളികള്‍ സുരക്ഷ ഉറപ്പാക്കാന്‍ കാല്‍നടയായി യാത്രചെയ്യുകയാണ്. മുന്നില്‍ നടക്കുന്ന തൊഴിലാളികള്‍ മുളക്കമ്പില്‍ തീര്‍ത്ത കൊക്ക കൊണ്ട് മരച്ചില്ലകളും ലൈനുകളുമെല്ലാം വകഞ്ഞുമാറ്റിയാണ് ലോറികള്‍ക്ക് വഴിയൊരുക്കുന്നത്.

Content Highlights: nestle lorry with heavy machinery are not allowed to enter wayanad churam road


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented