പാലക്കാട്: അട്ടപ്പാടിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂര്‍ സ്വദേശി പാപ്പാത്തിക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. 

അയല്‍വാസികള്‍ തമ്മില്‍ വസ്തുതര്‍ക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും അയല്‍വാസിയായ ഗുരുസ്വാമി എന്നയാള്‍ പാപ്പാത്തിയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ പാപ്പാത്തിയെ അട്ടപ്പാടി അഗളിയിലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം, യാതൊരു പ്രകോപനവുമില്ലാതെയാണ് ഗുരുസ്വാമി തന്നെ ആക്രമിച്ചതെന്നാണ് പാപ്പാത്തി പറയുന്നത്.

content highlights: neighbour hacks Adivasi woman in attappadi