മാവേലിക്കര: പല്ലാരിമറ്റത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ദമ്പതിമാര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

പല്ലാരിമറ്റം സ്വദേശികളായ ബിജുവും ഭാര്യ കലയുമാണ് മരിച്ചത്.ഇവരെ വെട്ടിയ അയല്‍വാസി സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഇരുവീട്ടുകാരും തമ്മില്‍ കുറെനാളായി വസ്തു തര്‍ക്കം ഉണ്ട്. ബിജുവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് സുധീഷിനെ അറസ്റ്റ് ചെയ്തിരുന്നു.ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും തര്‍ക്കമുണ്ടാവുകയും സുധീഷ് വെട്ടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.