ഏതു ലോകനേതാവിനും ഇനി വള്ളംകളി ഉദ്ഘാടനം ചെയ്യാം; സംവിധാനം തയ്യാർ


സ്റ്റാർട്ടിങ് സംവിധാനവുമായി ഋഷികേശ് (ഫയൽചിത്രം)

ആലപ്പുഴ: വേണ്ടിവന്നാൽ അമേരിക്കൻ പ്രസിഡന്റിനുവരെ ഇനി നെഹ്രുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാം. അതിനുള്ള സംവിധാനമാണിത്തവണ വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിലൊരുക്കുന്നത്.

മുഹമ്മ ചിറയിൽ ഋഷികേശാണ് ഇതിനു സജ്ജീകരണമൊരുക്കിയത്. മുൻപ്, വള്ളംകളിയിലെ സ്റ്റാർട്ടിങ് സംവിധാനം ആധുനികീകരിച്ചത് ഋഷികേശാണ്. ഇക്കുറിയും സ്റ്റാർട്ടിങ് സംവിധാനമൊരുക്കുന്നതിനുള്ള നിർദേശം കിട്ടിയതോടെ അതു കൂടുതൽ മെച്ചപ്പെടുത്തുകയാണ്. ഇതോടെ ലോകത്തെവിടെയിരുന്നും ബട്ടണമർത്തിയാൽ, ഉപഗ്രഹ മൊബൈൽഫോൺ സംവിധാനത്തിലൂടെ ഇവിടെ സ്റ്റാർട്ടിങ്ങിനുള്ള വെടിപൊട്ടും.

ദൂരെത്തുള്ളയാൾ ഉപയോഗിക്കുന്ന ഫോണും സ്റ്റാർട്ടിങ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണും തമ്മിൽ വീഡിയോ കോളിലൂടെ ബന്ധപ്പെടുത്തിയാണ് ഈ കൃത്യം നിർവഹിക്കുന്നത്. ദൂരെത്തുള്ളയാൾ തന്റെ ഫോണിലെ നിശ്ചിത ബട്ടണിൽ അമർത്തുമ്പോൾ ബീപ് ശബ്ദത്തോടെ റിസീവർ ഫോൺ പ്രവർത്തിക്കുകയും തുടർന്നു വെടിപൊട്ടുകയും ചെയ്യും.

രണ്ടുവർഷം മുൻപത്തെ നെഹ്രുട്രോഫി വള്ളംകളിയിലാണ് ഋഷികേശ് സ്റ്റാർട്ടിങ് സംവിധാനം ആധുനികീകരിച്ചത്. പിന്നീട്, ചാമ്പ്യൻസ് ബോട്ട്‌ലീഗിനും ഇതുപയോഗിച്ചു. ഓളപ്പരപ്പിൽ ചുണ്ടൻവള്ളങ്ങൾ ഒരേനിരയിൽ നിർത്തി സ്റ്റാർട്ടുചെയ്യുക ഏറെ പ്രയാസമാണ്. വെടിപൊട്ടിച്ചും ചങ്ങലയിട്ടുമെല്ലാമാണ് ഇതു ചെയ്തിരുന്നത്.

ഒഴുക്കിലോ ഓളത്തള്ളലിലോ ഏതെങ്കിലും വള്ളം മുന്നിലായിനിന്നാൽ തർക്കം പതിവായിരുന്നു. ഇതുമൂലം മത്സരം വൈകുകയും ചെയ്യും. ഇതിനാണ് ഋഷികേശ് അറുതിവരുത്തിയത്. സ്റ്റാർ സ്പോർട്സാണ് കഴിഞ്ഞ വള്ളംകളി സംപ്രേഷണം ചെയ്തത്. അവർ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാനായത് ഡിജിറ്റൽ സ്റ്റാർട്ടിങ് സംവിധാനമുള്ളതുമൂലമായിരുന്നു.

പ്രീഡിഗ്രിവരെ പഠിച്ച ഋഷികേശ് വിദേശപുസ്തകങ്ങൾ വരുത്തിയാണു സാങ്കേതികകാര്യങ്ങൾ പഠിക്കുന്നത്. വൈദ്യുതി ലൈൻ പൊട്ടിവീണാലുടൻ ബന്ധം വിച്ഛേദിച്ച് പോസ്റ്റിൽനിന്ന് അലാറം മുഴങ്ങുന്ന സാങ്കേതികവിദ്യയും ഋഷികേശ് ആവിഷ്കരിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി. ഇതു നടപ്പാക്കുന്നതിനുള്ള നീക്കത്തിലാണ്.

ജലഗതാഗതവകുപ്പിലെ ജീവനക്കാരിയായ സഹോദരി പി.എസ്. ശുഭമോളുടെ സഹായത്തോടെയാണ് ഋഷികേശിന്റെ പരീക്ഷണങ്ങൾ. വള്ളംകളിപ്രേമിയായ വ്യവസായി നൽകുന്ന വായ്പയും ഇതിനു പിൻബലമേകുന്നു.

Content Highlights: nehru trophy boat race-naugurate -system is ready

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented