നെഹ്റു ട്രോഫി കാട്ടില്‍ തെക്കേതിലിന്; ആവേശത്തിമിർപ്പിൽ പുന്നമടക്കായൽ


നെഹ്‌റു ട്രോഫി ഫൈനലിൽ ഒന്നാം സ്ഥാനത്തേക്ക് ഫിനിഷ് ചെയ്യുന്ന മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ. രണ്ടാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടൻ, മൂന്നാമതെത്തിയ വീയപുരം ചുണ്ടൻ, നാലാമതെത്തിയ ചമ്പക്കുളം ചുണ്ടൻ എന്നിവയേയും കാണാം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതിലിന്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ നേടി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. 4.30.77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഫിനിഷ് ചെയ്തത്.

20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി.കെ. ജോഷി മുഖ്യാതിഥിയായിരുന്നു.

വള്ളം കളിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

ആയിരക്കണക്കിന് പേരാണ് വള്ളംകളി കാണാനായി എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന നെഹ്റു ട്രോഫി വള്ളംകളിയെ ആവേശത്തോടെയാണ് ജനം എറ്റെടുത്തത്.

Content Highlights: Nehru Trophy Boat Race - 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented