നീനാ പ്രസാദിന്റെ നൃത്തപരിപാടി പോലീസ് ഇടപെട്ട് നിര്‍ത്തി; അപമാനിക്കപ്പെട്ടതായി തോന്നിയെന്ന് നര്‍ത്തകി


ശബ്ദംകാരണം ജില്ലാ ജഡ്ജിക്ക്ബുദ്ധിമുട്ടുണ്ടായതാണ് കാരണമെന്ന് നര്‍ത്തകി

നീനാ പ്രസാദ് | File Photo - Mathrubhumi archives

പാലക്കാട്: മോയന്‍ എല്‍.പി. സ്‌കൂളില്‍നടന്ന തന്റെ മോഹിനിയാട്ടക്കച്ചേരി പോലീസിടപെട്ട് നിര്‍ത്തിപ്പിച്ചതായി നര്‍ത്തകി നീനാ പ്രസാദ്. സ്‌കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ നിര്‍ദേശപ്രകാരമാണിതെന്നാരോപിച്ച് നീനാ പ്രസാദ് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടു.

സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി, ശനിയാഴ്ച സന്ധ്യക്കുനടന്ന മോഹിനിയാട്ടക്കച്ചേരി ആരംഭിച്ച് അല്പസമയത്തിനകംതന്നെ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. ഇത് അവഹേളനമാണെന്നു കാണിച്ചാണ് സാമൂഹികമാധ്യമത്തിലെ കുറിപ്പ്. 'ഇന്നലെ ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരിയെന്നനിലയില്‍ എനിക്കുണ്ടായി' എന്ന മുഖവുരയോടെയാണ് സാമൂഹികമാധ്യമത്തിലൂടെ നീനാ പ്രസാദ് വിഷയം പങ്കുവെച്ചത്. പരിപാടി തുടങ്ങി അല്പസമയമാവുമ്പോഴേക്കും പോലീസെത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഒരു സ്ത്രീയെന്നനിലയിലും കലാകാരിയെന്നനിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തോന്നിയതിനാലാണ് പ്രതികരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടായതോടെയാണ് സംഘാടകരോട് പരിപാടി നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടതെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാല്‍ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീനാ പ്രസാദ് പറഞ്ഞു.

എട്ടരയോടെ പോലീസെത്തി നിര്‍ബന്ധംപിടിച്ച് പരിപാടി നിര്‍ത്തിപ്പിക്കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു.


Content Highlights: Neena Prasad Mohiniyattam Police Palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented