അപകടത്തിൽപ്പെട്ട ഹെലിക്കോപ്റ്റർ | ഫോട്ടോ -ടി.കെ പ്രദീപ്കുമാർ, മാതൃഭൂമി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ്‌ഗാര്‍ഡിന്റെ പരിശീലനവിമാനം അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പറന്നുയര്‍ന്ന ഉടന്‍ തന്നെ ഹെലിക്കോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അധികം ഉയരത്തിലേക്ക് പോകാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
ഉച്ചയ്ക്ക് 12.15 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിക്ക് സാരമല്ലെന്നാണ് വിവരം. ഹെലിക്കോപ്റ്ററിന് കേടുപാട് സംഭവിച്ചെങ്കിലും തീപ്പിടിത്തം അടക്കം ഒഴിവായി.
അപകടസമയത്ത് മൂന്നുപേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലനവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് അടച്ചിട്ട റണ്‍വെ രണ്ടുമണിക്കൂറിന് ശേഷം വീണ്ടും തുറന്നു.
Content Highlights: nedumbassery helicopter accident visuals
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..