നെടുമ്പാശ്ശേരി : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇവിടേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടും. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.

തിരിച്ചുവിട്ട വിമാനങ്ങള്‍

ഇന്‍ഡിഗോ - ബെംഗ്ലൂരു

എയര്‍ ഇന്ത്യ- തിരുവനന്തപുരം

ഗോ എയര്‍ - ഹൈദരാബാദ്

സില്‍ക്ക് എയര്‍ - കോയമ്പത്തൂര്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ്- തിരുവനന്തപുരം

എയര്‍ ഏഷ്യ- ട്രിച്ചി

മാലിന്ദോ- തിരുവനന്തപുരം

മലേഷ്യന്‍- ചെന്നൈ

content highlights: nedumbassery airport closed