Bernard N Marak:photo facebook
തൃപ്പൂണിത്തുറ: നഗരസഭയില്‍ സിറ്റിങ് സീറ്റുകളില്‍ പരാജയപ്പെട്ടതോടെ എല്‍.ഡി.എഫിനു കേവല ഭൂരിപക്ഷം നഷ്ടമായി. നഗരസഭയിലെ 11 (ഇളമനത്തോപ്പിൽ), 46 ( പിഷാരികോവിൽ ) വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്.
Also Read
യു.ഡി.എഫ്, എല്‍.ഡി.എഫ്., എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ തമ്മില്‍ നേരിട്ടുള്ള ത്രികോണ മത്സരം നടന്ന രണ്ടു വാര്‍ഡുകളിലും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 11-ാം വാര്‍ഡില്‍ വള്ളി രവിയും 46-ാം വാര്‍ഡില്‍ രതി രാജുവുമാണ് വിജയിച്ചത്.
ഇതോടെ തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍.ഡി.എഫിന്റെ സീറ്റ് നില 23 ആയി കുറഞ്ഞു. എന്‍.ഡി.എ.-17, കോണ്‍ഗ്രസ് - 8, സ്വതന്ത്രന്‍ - 1 എന്നിങ്ങനെയാണ് കക്ഷിനില. 49 വാര്‍ഡുകളാണ് ആകെ ഉള്ളത്. കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും എല്‍.ഡി.എഫ് നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി തുടരും.
11-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന സി.പി.എമ്മിലെ കെ.ടി. സൈഗാള്‍, 46-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന സി.പി.എമ്മിലെ രാജമ്മ മോഹനന്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 11-ാം വാര്‍ഡില്‍ 88.24 ശതമാനവും 46-ാം വാര്‍ഡില്‍ 84.24 ശതമാനവുമായിരുന്നു പോളിങ്.
Content Highlights: Kerala local body bye election: NDA won two seats in tripunithura Municipality by election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..