പീഡന പരാതി ഒതുക്കാന്‍ ശശീന്ദ്രന്‍ ശ്രമിച്ചിട്ടില്ല, മന്ത്രിയെ പിന്തുണച്ച്‌ പി.സി ചാക്കോ


യുക്തമായ തീരുമാനമെടുക്കാനാണ് മന്ത്രി ഫോണില്‍ നിര്‍ദ്ദേശിച്ചതെന്നും ആക്ഷേപങ്ങള്‍ കഴമ്പുള്ളതല്ലെന്നും പി.സി. ചാക്കോ പ്രതികരിച്ചു.

എ.കെ ശശീന്ദ്രൻ, പി.സി ചാക്കോ | Photo: മാതൃഭൂമി

തിരുവനന്തപുരം: എന്‍.സി.പി നേതാവ് പത്മാകരനെതിരായ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന ആക്ഷേപത്തില്‍ മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി.

പീഡനക്കേസില്‍ മന്ത്രി ഇടപെട്ടിട്ടില്ലെന്നും കുണ്ടറയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാനുമാണ് ശശീന്ദ്രന്‍ ശ്രമിച്ചതെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. യുക്തമായ തീരുമാനമെടുക്കാനാണ് മന്ത്രി ഫോണില്‍ നിര്‍ദ്ദേശിച്ചതെന്നും ആക്ഷേപങ്ങള്‍ കഴമ്പുള്ളതല്ലെന്നും പി.സി. ചാക്കോ പ്രതികരിച്ചു.

യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്നാണ് ആരോപണം. മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ പിതാവിനെയാണ് പരാതിക്കാര്യം പറഞ്ഞ് എ.കെ ശശീന്ദ്രന്‍ ബന്ധപ്പെട്ടത്.

എന്‍സിപി സംസ്ഥാന ഭാരവാഹിയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ച പത്മാകരന്‍. പ്രശ്നം അടിയന്തരമായി നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. താന്‍ ഇടപെട്ടുവെന്ന് സമ്മതിച്ച ശശീന്ദ്രന്‍ പക്ഷേ സംഭവം പീഡന പരാതിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് വിശദീകരിക്കുന്നത്.

Content Highlights: NCP state chief P.C Chacko backs minister AK Sasindran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented