നിയന്ത്രണംവിട്ട കാര്‍ ലോറിയില്‍ ഇടിച്ചു, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദിന് പരിക്ക്


അപകടത്തിൽപ്പെട്ട മുക്കം മുഹമ്മദിന്റെ കാർ പോലീസും നാട്ടുകാരും ചേർന്ന് തള്ളി നീക്കുന്നു

മുക്കം: എൽ.ഡി.എഫ്. കോഴിക്കോട് ജില്ലാ കൺവീനറും എൻ.സി.പി. ജില്ലാ പ്രസിഡന്റുമായ മുക്കം മുഹമ്മദിന് വാഹനാപകടത്തിൽ പരിക്ക്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ നീലേശ്വരത്തിന് സമീപം മാങ്ങാ പൊയിലിൽ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.

പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ഉടനെ മണാശ്ശേരി സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും തലയ്ക്കും സാരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബാലുശ്ശേരി ചീക്കിലോട് നടന്ന എൻ.സി.പി. യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം.എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാത നവീകരണ പ്രവൃത്തി കരാറെടുത്ത ശ്രീധന്യ കമ്പനിയുടെ കണ്ടെയ്നർലോറിക്ക് പിന്നിലാണ് കാറിടിച്ചത്. റോഡരികിൽ സ്ഥാപിക്കാനുള്ള റെഡിമെയ്ഡ് ഓവുചാലുമായെത്തിയതായിരുന്നു ലോറി. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയാണ് ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. രാത്രി പന്ത്രണ്ട് മണിയോടെ പോലീസെത്തി അപകടസ്ഥലത്തുനിന്നും വാഹനങ്ങൾ നീക്കം ചെയ്തു.

Content Highlights: NCP District President Mukkam Muhammad injured in car accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented