മുംബൈ: എന്‍.സി.പി-കേരള കോണ്‍ഗ്രസ് ബി ലയനത്തിന് എന്‍.സി.പി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായി തോമസ് ചാണ്ടി എം.എല്‍.എ. തുടര്‍ ചര്‍ച്ചകള്‍ക്കായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

തത്വത്തില്‍ ലയന തീരുമാനം ആയി കഴിഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഔദ്യോഗിക ലയന പ്രഖ്യാപനമെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ് ചാണ്ടി.