representative image photo: twitter@mibindia
കൊച്ചി: കേരളത്തിൽ നാവികസേനയുടെ യൂണിഫോമും സൈനിക ചിഹ്നങ്ങളും ധരിച്ച് സൈനിക ഉദ്യോഗസ്ഥരായി ചമയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യൂണിഫോമുകളുടേയും ബാഡ്ജുകളുടേയും അനധികൃത വിൽപന തടയാൻ കേരള സർക്കാരിനോട് ആവശ്യപ്പെടുമെന്ന് നാവികസേന അറിയിച്ചു.
സൈനിക ഉദ്യോഗസ്ഥരായി ചമയുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായതിനാൽ ഇത്തരം പ്രവൃത്തികൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നാവികസേന വാർത്താക്കുറിപ്പിൽ പറയുന്നു. ഗുജറാത്ത്, ശ്രീനഗർ, പഞ്ചാബ് സർക്കാരുകൾ ക്രിമിനൽ നിയമമനുസരിച്ച് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായും വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
നാവികസേനയിലെ ലെഫ്റ്റനന്റായി ചമഞ്ഞ് കൊച്ചിയിൽ യുവാവ് അറസ്റ്റിലായതോടെയാണ് നാവികസേന വാർത്താക്കുറിപ്പ് ഇറക്കിയത്. പശ്ചിമബംഗാൾ സ്വദേശിയായ രാജ്നാഥ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ നാവികസേനയുടെ യൂണിഫോം ധരിച്ച് വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
2019 ഒക്ടോബറിൽ തേവരയിലെത്തിയ രാജ്നാഥിന് കൊച്ചിയിൽ നിന്നാണ് യൂണിഫോം തുന്നി ലഭിച്ചത്. ഇയാളുടെ താമസസ്ഥലത്ത് നിന്ന് യൂണിഫോമുകളും ബാഡ്ജുകളും കണ്ടെത്തിയിരുന്നു. അറസ്റ്റിന് ശേഷമാണ് നിബിത് ഡാനിയേൽ എന്നാണ് ഇയാളുടെ ശരിക്കുള്ള പേരെന്ന് കണ്ടെത്തിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
content highlights: Navy To Seek Ban On Unauthorised Sale Of Armed Forces Uniform


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..