ഉടവാള്‍ ഏറ്റുവാങ്ങി, നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി


ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ ഒമ്പത് ദിവസം നടക്കുന്ന പൂജകള്‍ക്ക് തുടക്കമാകും.

ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ഉടവാള്‍ ഏറ്റുവാങ്ങി. പത്മനാഭപുരം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. തമിഴ്നാട് ഐടി വകുപ്പ് മന്ത്രി മനോ തങ്കരാജ്, കേരള- തമിഴ്നാട് ദേവസ്വം വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കേരള - തമിഴ്നാട് പോലീസിന്റെ അകമ്പടിയോടുകൂടിയാണ് പത്മനാഭപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നവരാത്രി ഘോഷയാത്ര തിരിക്കുന്നത്. കുഴിത്തുറയില്‍ വിശ്രമിക്കുന്ന ഘോഷയാത്രാസംഘത്തെ തിങ്കളാഴ്ച കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കേരള സര്‍ക്കാര്‍ ആചാരപൂര്‍വം സ്വീകരിക്കും.

ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്കയുടെ വിഗ്രഹം ഇന്നലെ പുറപ്പെട്ടിരുന്നു. താണുമാലയ സ്വമി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന മുന്നൂറ്റിനങ്കയുടെ വിഗ്രഹവും വേളിമല മുരുകന്‍, പദ്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതി, തിരുവിതാം കൂര്‍ മഹാരാജാവിന്റെ ഉടവാള്‍... എന്നിവയാണ് ആചാരപൂര്‍വം ഉള്ള ഘോഷയാത്രയില്‍ ഉള്ളത്.

ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ ഒമ്പത് ദിവസം നടക്കുന്ന പൂജകള്‍ക്ക് തുടക്കമാകും. നവരാത്രി പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍ പൂര്‍വസ്ഥാനങ്ങളിലേക്ക് തിരികെ എഴുന്നെള്ളും. തക്കല കൊട്ടാരത്തില്‍ നിന്നും ആരംഭിക്കുന്ന നവരാത്രി ഘോഷയാത്രയ്ക്ക് കേരള സര്‍ക്കാരും മുഖ്യ സംഘാടകനാണ്.

കഴിഞ്ഞ വര്‍ഷം കോവിഡ്പശ്ചാത്തലത്തില്‍ ഘോഷയാത്രയ്ക്ക് ഇരു സര്‍ക്കാരുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ആ ചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി തന്നെയായിരിക്കും ഘോഷയാത്ര തിരുവനന്തപുരത്തേക്ക് തിരിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented