മൂന്നാർ ടൗണിലുണ്ടായ സംഘർഷം
മൂന്നാര്‍: പണിമുടക്ക് അനുകൂലികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എ.രാജ എംഎല്‍എയ്ക്ക് പരിക്കേറ്റു. എംഎല്‍എയെ ആശുപത്രിയിലക്ക് മാറ്റി. വാഹനങ്ങള്‍ തടയാന്‍ റോഡിലേക്ക് ഇറങ്ങിയ സമരക്കാരെ പോലീസ് തടഞ്ഞതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
11 മണിയോടെയാണ് സംഭവമുണ്ടായത്. മൂന്നാര്‍ ടൗണില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗം നടന്നിരുന്നു. അവിടെ എ. രാജ എംഎല്‍എ സംസാരിക്കുന്ന സമയം അതുവഴി പോയ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടയാന്‍ ശ്രമം നടത്തി. തുടര്‍ന്ന് പോലീസ് വാഹനം തടയാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത് കണ്ട് എ. രാജ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും എ.രാജക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. അദ്ദേഹം തറയില്‍ വീണു എന്നാണ് വിവരം. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റുവെന്നാരോപിച്ച് എംഎല്‍എ ആശുപത്രിയില്‍ ചികിത്സ തേടി.
Content Highlights: nationwide protest: Clashes between protesters and police in Munnar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..