പാക്കറ്റിലാക്കിയ ടാർ മിക്സ്, കൈക്കോട്ടുമായി ഉറപ്പിക്കല്‍ ; ദേശീയപാതയിലെ തട്ടിക്കൂട്ട് കുഴിയടക്കല്‍


വീട്ടിൽനിന്ന് പോകുന്നവർ മടങ്ങിയെത്തുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണിപ്പോൾ റോഡുകളുടെ കാര്യത്തിലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കഴിഞ്ഞ ദിവസം ദേശീയപാതാ കുഴികളെക്കുറിച്ച് പ്രതികരിച്ചിരുന്നു.

കൈകോട്ട് ഉപയോഗിച്ച് ദേശീയപാതയിലെ കുഴി അടക്കുന്ന അതിഥി തൊഴിലാളികൾ | Photo: Screengrab/ മാതൃഭൂമി ന്യൂസ്

തൃശ്ശൂർ: ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ദേശീയപാതയിലെ കുഴിയടക്കൽ തുടങ്ങി. എന്നാൽ കുഴിയടക്കൽ അശാസ്ത്രിയമെന്ന് ആരോപണം. അങ്കമാലി - മണ്ണുത്തി ദേശീയപാതയിലാണ് കുഴിയടക്കൽ ജോലികൾ ആരംഭിച്ചത്. പാക്കറ്റിലാക്കിയ ടാർ മിക്സ് കൊണ്ടുവന്ന് കുഴികളിൽ തട്ടി കൈകോട്ട് ഉപയോഗിച്ച് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

അതിഥി തൊഴിലാളികൾ മാത്രമാണ് ജോലിക്കായി ഉള്ളത്. കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരോ ഉത്തരവാദിത്തത്തപ്പെട്ടവരോ ഇവരുടെ കൂടെ ഇല്ല. നിരന്തരം അപകടം നടക്കുന്ന മേഖലയാണെന്നും ഇത്തരത്തിൽ ഒരു അറ്റകുറ്റപണി നടത്തിയിട്ട് കാര്യമില്ലെന്നും യാത്രക്കാർ പറയുന്നു.

കൊച്ചിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് യാത്രികൻ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ നടത്തിയിരുന്നു. കുഴികൾ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. അമിക്കസ്ക്യൂറി വഴി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്.

അതേസമയം, വീട്ടിൽനിന്ന് പോകുന്നവർ മടങ്ങിയെത്തുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണിപ്പോൾ റോഡുകളുടെ കാര്യത്തിലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കഴിഞ്ഞ ദിവസം ദേശീയപാതാ കുഴികളെക്കുറിച്ച് പ്രതികരിച്ചിരുന്നു. എത്ര ജീവൻ നഷ്ടമാകണം റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ എന്നും ഹൈക്കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് റോഡിലെ കുഴികൾ അടക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കരാറുകാരുടെ തട്ടിക്കൂട്ടൽ കുഴിയടക്കൽ ആരംഭിച്ചത്.

എത്ര കുടുംബങ്ങളാണ് ഇതിന്റെ ദുരിതം പേറുന്നത്. എല്ലാ അപകടങ്ങളും ഒറ്റപ്പെട്ടവയാണെന്നാണ് പറയുക. ഒറ്റപ്പെട്ട അപകടങ്ങൾ ചേർത്തുവെച്ചാൽ അതൊരു വലിയ ദുരന്തമായിമാറുമെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.

കോടതിയുടെ നിർദേശം ഉണ്ടായപ്പോൾ ദേശീയപാതയിലെ കുഴികൾ അതിവേഗം നികത്തി. കൊടുങ്ങല്ലൂർ ബൈപ്പാസൊക്കെ ആകെ തകർന്നുകിടക്കുകയാണ്. ഞായറാഴ്ച താനും അതിലെ കടന്നുപോയിരുന്നു. മണിക്കൂറിൽ 20-30 കിലോമീറ്ററലധികം വേഗത്തിൽ പോയാൽ അപകടം ഉറപ്പാണ്. റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിലും അപകടമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിലും നിയമത്തിൽ വ്യവസ്ഥകൾ ഏറെയുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ദേശീയപാതകളിൽ ആവശ്യത്തിന് വെളിച്ചമില്ലെന്നതും കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു

Content Highlights: national highway - road patch work started

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented