കോട്ടയം: ചിങ്ങവനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ക്ക് കാര്യമായ പരിക്കുകളുമില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ എം.സി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തായിരുന്നു അപകടം.

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേയ്ക്ക് തണല്‍മരത്തിന്റെ ശിഖിരമാണ് ഒടിഞ്ഞു വീണത്. അപകടത്തെ തുടര്‍ന്നു എം.സി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് സമാന്തരമായ മറ്റൊരു വഴിയിലൂടെ ഗതാഗതം തിരിച്ചിവിടുകയായിരുന്നു. 

കാറിനു മുകളില്‍ മരത്തിന്റെ ശിഖരങ്ങള്‍ മാത്രം വീണതിനാല്‍ തന്നെ വന്‍ ദുരന്തം ഒഴിവായി. കോട്ടയത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ചിങ്ങവനം പോലീസും നാട്ടുകാരും ചേര്‍ന്ന് മരക്കൊമ്പ് മുറച്ചുമാറ്റി. തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു. 

Content Highlights: Narrow escape for driver as tree falls on Car