'ആശ്ചര്യകരം,ചാമ്പ്യന്‍മാരുടെ ചാമ്പ്യന്‍ '; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


സിന്ധുവിന്റെ ആത്മസമര്‍പ്പണവും പ്രതിജ്ഞാബദ്ധതയും ആര്‍ക്കും പ്രചോദനമുണ്ടാക്കുന്നതാണ്.

പി.വി സിന്ധു,നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാവിഭാഗം ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

സിന്ധുവിന്റെ നേട്ടത്തെ ആശ്ചര്യകരമെന്നും ചാമ്പ്യന്‍മാരുടെ ചാമ്പ്യനാണ്‌ സിന്ധുവെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

സിന്ധുവിന്റെ ആത്മസമര്‍പ്പണവും പ്രതിജ്ഞാബദ്ധതയും ആര്‍ക്കും പ്രചോദനമുണ്ടാക്കുന്നതാണ്. സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഫൈനലില്‍ കാനഡയുടെ മിഷെല്ലെലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സിന്ധുവിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014-ല്‍ വെങ്കലവും 2018-ല്‍ വെള്ളിയും നേടിയിരുന്നു.


Content Highlights: Narendramodi about PV Sindhu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented