എംജി സമരം: വിദ്യാര്‍ഥിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നന്ദകുമാര്‍ കളരിക്കല്‍


ഗവേഷക വിദ്യാർഥി സമരപന്തലിൽ | Screengrab: മാതൃഭൂമി ന്യൂസ്‌

കോട്ടയം: എംജി സര്‍വകലാശാലയില്‍ സമരം നടത്തുന്ന ദളിത് വിദ്യാര്‍ഥിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കല്‍. നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് നന്ദകുമാറിന്റെ തീരുമാനം. ഗവേഷക വിദ്യാര്‍ഥിയുടെ ആരോപണങ്ങള്‍ ഹൈക്കോടതി തള്ളിയതാണെന്നും നന്ദകുമാര്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷിക്കാനായി രണ്ടംഗ സമിതിയെ സര്‍വകലാശാല ചുമതലപ്പെടുത്തിയിരുന്നു.

സമിതി റിപ്പോര്‍ട്ട് അനുസരിച്ച് നന്ദകുമാറിനെതിരെ കേസ് എടുക്കണമെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ പിന്നീട് പോലീസ് അന്വേഷിച്ച് ഈ കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഹൈക്കോടതിയും പോലീസ് കണ്ടെത്തല്‍ ശരിവെച്ചിരുന്നു. ആ സാഹചര്യത്തിലാണ് ഗവേഷകയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും നന്ദകുമാര്‍ കളരിക്കല്‍ പറയുന്നത്‌. ജാതി അധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഗവേഷക വിദ്യാര്‍ഥി അധ്യാപകന്‍ നന്ദകുമാറിനെതിരെ ഉന്നയിക്കുന്നത്.

നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ടുള്ള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനത്തേയും കോടതിയില്‍ ചോദ്യം ചെയ്യാനാണ് നന്ദകുമാറിന്റെ തീരുമാനം. ഫ്രാന്‍സിലെ ഒരു സര്‍വകലാശാലയില്‍ ഗവേഷണവുമായി ബന്ധപ്പെട്ടാണ് നന്ദകുമാര്‍ ഇപ്പോള്‍ ഉള്ളത്. എന്നാല്‍ അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിക്കാനാണ് നീക്കം.

അതേസമയം വിദ്യാര്‍ഥിയുടെ സമരം 11ാം ദിവസം പുരോഗമിക്കുകയാണ്. വിദ്യാര്‍ഥിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയെന്നാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. ഇപ്പോഴെടുത്ത നടപടികള്‍ പോരെന്നും നന്ദകുമാറിനെ അധ്യാപകനായി പോലും ഡിപാര്‍ട്‌മെന്റില്‍ തുടരാന്‍ അനുവദിക്കരുതെന്ന ഗവേഷകയുടെ ആവശ്യത്തില്‍ തട്ടിയാണ് പ്രശ്‌നപരിഹാരം വൈകുന്നത്.

Content Highlights: nandhakumar to file legal suit in mg university scholar strike issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented