നമ്പി നാരായണൻ | ഫോട്ടോ: ശ്രീജിത്ത് പി രാജ്
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് നമ്പി നാരായണന്. കോടതിയുത്തരവ് വന്നതിന് തൊട്ടുപിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിച്ചമച്ച കേസിന്റെ പിന്നിലുള്ളത് പുറത്തുവരട്ടെയെന്നും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്നും നമ്പി നാരായണന് പറഞ്ഞു.
ഈ നടപടി മുമ്പേ ആകാമായിരുന്നുവെന്നു. ഈ സംഭവം മൂലം ക്രയോജനിക്ക് സാങ്കേതിക വിദ്യയുമായി മുന്നോട്ട് പോകുന്നതില്‍ കാലതാമസം ഉണ്ടായി. 1999 വരേണ്ടത് 15 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 2014 ല്‍ ആണ് വന്നത്.
അന്വേഷണത്തിന്റെ ഘട്ടത്തില്‍ ഐബി ഉദ്യോഗസ്ഥരുടെ പങ്കുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും മൊഴിയായി നല്‍കിയിരുന്നുവെന്നും നമ്പി നാരായണന് പറഞ്ഞു.
Content Highlight: Nambi Narayanan welcoming cbi enquiry Conspiracy in ISRO spy case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..