കോഴിക്കോട് :  ഇന്ത്യയിലെ  ഏറ്റവും പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കന്‍ യുവജന ക്ഷേമ മന്ത്രി നമള്‍ രാജ്പക്സെ. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. 

ആര്യയുടെ വിജയം കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും നമള്‍ രാജ്പക്സെ ട്വിറ്ററില്‍ കുറിച്ചു. ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയുടെ മകനാണ് നമള്‍ രാജ്പക്സെ. 

തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് 21 കാരിയായ ആര്യ. മുടവന്‍മുഗള്‍ കൗണ്‍സിലറായ ആര്യ തിരുവനന്തപുരം ഓള്‍സെയിന്റ്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്സി. മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയാണ്.

Content Highlight: Namal Rajapaksa congratulate TVM new mayor Arya Rajendran