ലോകകപ്പ് കാണാന്‍ അഞ്ചു കുട്ടികളുടെ ഉമ്മ നാജി ഖത്തറിലേക്ക് പുറപ്പെട്ടു, വണ്ടിയോടിച്ച്


പെരിന്തൽമണ്ണ 'ടീ ടൈ'മിൽ നാജി നൗഷിയുടെ യാത്ര നടി സ്രിന്ദ ഫ്ലാഗ് ഓഫ് ചെയ്യുന്നു. നാജി നൗഷി സമീപം

പെരിന്തല്‍മണ്ണ: പന്തുകളിയെ നെഞ്ചേറ്റുന്നവര്‍ക്കിടയിലേക്ക് അതിലേറെ ആവേശത്തോടെ നാജി നൗഷിയെത്തി. ഖത്തറില്‍ ഫുട്ബോള്‍ ലോകകപ്പ് കാണാന്‍ ഥാര്‍ വാഹനത്തില്‍ പോകുന്ന ആദ്യ മലയാളി വനിതയാണ് നാജി. ട്രാവല്‍ വ്‌ളോഗറായ ഇവര്‍ സ്വദേശമായ തലശേരിക്കടുത്ത മാഹിയില്‍നിന്ന് ഖത്തറിലേക്കുള്ള യാത്ര ശനിയാഴ്ച തുടങ്ങി. മന്ത്രി ആന്റണി രാജു യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

യാത്രയുടെ സ്‌പോണ്‍സര്‍മാരിലൊന്നായ പെരിന്തല്‍മണ്ണയിലെ 'ടീ ടൈം' േെറസ്റ്റാറന്റാണ് ഇവിടെ യാത്രയയപ്പ് ഒരുക്കിയത്. ഓള് എന്ന പേരിട്ട വാഹനമോടിച്ച് മൂന്നരയോടെ നാജി പെരിന്തല്‍മണ്ണയിലെത്തി. 'ടീ ടൈം' മാനേജ്മെന്റും ജീവനക്കാരും വ്യാപാരപ്രമുഖരും യുവാക്കളും ചേര്‍ന്ന് സ്വീകരിച്ചു. ചലച്ചിത്ര നടി സ്രിന്ദ തുടര്‍യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കിക്കോഫിലൂടെ പ്രശസ്തയായ ദിയ ഫാത്തിമയും സ്വീകരണത്തിലെത്തിയിരുന്നു. അഞ്ചോടെ നാജി നൗഷി യാത്ര തുടര്‍ന്നു.



മുംബൈ വരെ നാജി ഥാറില്‍ പോകും. തുടര്‍ന്ന് വാഹനവുമായി കപ്പലില്‍ ഒമാനിലെത്തും. അവിടെനിന്ന് ഇതേ വാഹനത്തില്‍ യു.എ.ഇ., ബഹ്റൈന്‍, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിലൂടെ ഡിസംബര്‍ ആദ്യം ഖത്തറിലെത്തും. മുന്‍പ് ഇന്ത്യ മുഴുവനും പിന്നീട് നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്പിലും യാത്രചെയ്ത് എത്തിയിട്ടുണ്ട്. 34-കാരിയായ നൗജി ഏഴുവര്‍ഷത്തോളം ഒമാനില്‍ ഹോട്ടല്‍മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഭര്‍ത്താവും അഞ്ച് കുട്ടികളുമുണ്ട്.

Content Highlights: Naji, a mother of five, drove to Qatar to watch the World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented