നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്യുന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി


നജീബ് കാന്തപുരം |ഫോട്ടോ:മാതൃഭൂമി

കൊച്ചി: നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ തിരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈകോടതി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന നജീബ് കാന്തപുരത്തിന്റെ തടസ വാദം കോടതി തള്ളി.

തിരരഞ്ഞെടുപ്പില്‍ സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.എം. മുസ്തഫയാണ് ഹര്‍ജി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം ജയിച്ചത്.

പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ എണ്ണാതെ അസാധുവാക്കിയതാണ് തന്റെ തോല്‍വിക്കിടയാക്കിയതെന്നാണ് മുസ്തഫയുടെ ആരോപണം. എണ്ണാതിരുന്ന 348 പോസ്റ്റല്‍ വോട്ടുകളില്‍ 300 വോട്ടെങ്കിലും തനിക്ക് കിട്ടുമായിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിന് കാരണങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Content Highlights: najeeb kanthapuram-plea-high court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented