നദീമും കൃപയും
കൊച്ചി: എം.ജി. സര്‍വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനത്തിനിടെ മംഗളമായി ഒരു കല്യാണവും. മഹാരാജാസ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളായ കൃപയും നദീമുമാണ് കോളേജ് സ്ഥിരം സാംസ്‌കാരിക വേദിയായ അരങ്ങില്‍ കലോത്സവത്തിനെത്തിയ വിദ്യാര്‍ഥികളെ സാക്ഷിനിര്‍ത്തി വിവാഹിതരായത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു തുടര്‍ച്ചയാണ് വിവാഹം. 2014 മുതല്‍ 2017 വരെ കോളേജിലെ ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
എം.ജി. സര്‍വകലാശാല കലോത്സവത്തിന് മഹാരാജാസ് മൈതാനത്ത് തുടക്കമായി. 'അനേക' എന്നു പേരിട്ട കലാമേളയുടെ ഉദ്ഘാടനം നിലമ്പൂര്‍ ആയിഷ നിര്‍വഹിച്ചു. എട്ടു വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ അഞ്ച് ജില്ലകളിലെ 209 കോളേജുകളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും.
എം.ജി. സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍ ജിനീഷ രാജന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ബെന്യാമിന്‍, ജി.ആര്‍. ഇന്ദുഗോപന്‍, ദീപ നിശാന്ത് എന്നിവര്‍ വിശിഷ്ടാതിഥികളായി. മേയര്‍ എം. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഉദ്ഘാടനത്തിനു മുന്നോടിയായി മറൈന്‍ ഡ്രൈവ് ഹെലിപാഡില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ വിവിധ കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ അണിനിരന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ടായിരം വിദ്യാര്‍ഥികള്‍ ഇത്തവണ കലോത്സവത്തില്‍ കൂടുതലായി പങ്കെടുക്കുന്നു.
മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളും മത്സരത്തിനുണ്ട്. മഹാരാജാസിനു പുറമേ ലോ കോളേജും വേദിയാണ്.
Content Highlights: nadeem and kripa wedding mg university youth festival
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..