ടൈം മാഗസിന്‍ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തെ അനുമോദിച്ച് ജെ.പി. നഡ്ഡ; പ്രധാനമന്ത്രിക്ക് നന്ദി


ജെ.പി.നഡ്ഡ |ഫോട്ടോ:ANI

കോഴിക്കോട്: ലോകത്തെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തെ അഭിനന്ദിച്ച് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ട്വിറ്ററിലൂടെയാണ് നഡ്ഡ കേരളത്തിനുള്ള അഭിനന്ദനം അറിയിച്ചത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു നഡ്ഡയുടെ ട്വീറ്റ്.

'രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. ടൈം മാഗസിന്റെ ലോകത്തിലെ മഹത്തായ സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തെ അംഗീകരിച്ചിരിക്കുകയാണ്. അത്യാകര്‍ഷകമായ കേരളത്തിന്റെ സൗന്ദര്യം അംഗീകരിക്കപ്പെട്ടതിന് കേരളത്തെ അഭിനന്ദിക്കുന്നു', നഡ്ഡ ട്വീറ്റ് ചെയ്തു.

ടൈം മാഗസിന്റെ 2022-ല്‍ കണ്ടിരിക്കേണ്ട ലോകത്തെ അതിമനോഹരമായ 50 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളം ഇടംനേടിയത്. അസാധാരണ ലക്ഷ്യസ്ഥാനമാണ് കേരളമെന്നാണ് മാഗസിന്‍ നല്‍കുന്ന വിശേഷണം. മനംനിറയ്ക്കുന്ന കടലോരം, സമൃദ്ധമായ കായലോരം, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയാല്‍ അനുഗൃഹീതമായ കേരളം ഇന്ത്യയിലെ ഏറ്റവും മനോഹര സംസ്ഥാനങ്ങളിലൊന്നാണെന്ന് മാഗസിന്‍ വിലയിരുത്തി.

പുതിയ വാഗ്ദാനങ്ങളും അനുഭവങ്ങളും പ്രദാനംചെയ്യുന്ന ലോകത്തെ ഏറ്റവും അതിമനോഹരസ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ രാജ്യാന്തരതലങ്ങളില്‍നിന്ന് ടൈം മാഗസിന്‍ നാമനിര്‍ദേശം തേടിയിരുന്നു. ആദ്യത്തെ ലോക പൈതൃകനഗരമായി യുനെസ്‌കോ തിരഞ്ഞെടുത്ത അഹമ്മദാബാദും ഇന്ത്യയില്‍നിന്ന് ഇടംപിടിച്ചിട്ടുണ്ട്.

Content Highlights: Nadda praises Kerala for being included in the Time magazine list

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented