പ്രതീകാത്മക ചിത്രം | photo: kannur kitchen/youtube
നാദാപുരം: ഹോട്ടല്‍ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കല്ലാച്ചി-നാദാപുരം ടൗണുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന കര്‍ശനമാക്കി.
പഴകിയ പാല്‍ ഉപയോഗിച്ചുള്ള ചായ കുടിച്ചതിനെത്തുടര്‍ന്ന് ഏഴുവയസ്സുകാരന് ഭക്ഷ്യവിഷബാധയേറ്റു. ഇതേത്തുടര്‍ന്ന് നാദാപുരം ബസ് സ്റ്റാന്‍ഡിലെ ബേയ്ക്ക് പോയന്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കി. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി ഇവിടെനിന്ന് ചായ കുടിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കല്ലാച്ചിയിലെ ഫുഡ് പാര്‍ക്ക് ഹോട്ടലില്‍നിന്ന് മജ്ബൂസ് കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. അന്വേഷണം കഴിയുന്നതുവരെ ഹോട്ടലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിരോധിത കളര്‍ ഉപയോഗിച്ച് എണ്ണക്കടികള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയതിനും ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തിയതിനും നാദാപുരം ഗവ. താലൂക്കാശുപത്രിയുടെ മുമ്പിലുള്ള ഗണേഷന്റെ കട പൂട്ടാന്‍ നിര്‍ദേശിച്ചു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാദാപുരത്ത് നടത്തിയ പരിശോധന
പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ ഉദോഗസ്ഥരായ ഫെബിന മുഹമ്മദ് അഷ്റഫ്, സനിന മുഹമ്മദ്, നാദാപുരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി എന്നിവര്‍ നേതൃത്വം നല്‍കി.
ഒരാഴ്ചയ്ക്കുള്ളില്‍ നാദാപുരം മേഖലയിലെ മുപ്പതിലധികം കച്ചവടസ്ഥാപനങ്ങളുടെ പേരില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടിയെടുത്തു. ജല ഗുണനിലവാര പരിശോധന നടത്താത്തതും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതും വൃത്തിഹീനവുമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങളുടെ പേരില്‍ കര്‍ശനനടപടി തുടരുമെന്നും പരിശോധന ശക്തമാക്കുമെന്നും ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..