ന്യൂഡല്‍ഹി: ടോമിന്‍ തച്ചങ്കരിയുടെ ജന്‍മദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ തച്ചങ്കരിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍. എസ്. മാധവന്റെ ട്വീറ്റ്. 'അടുത്ത ടോമിന്‍ ജയന്തിക്കായി കാത്തിരിക്കുന്നു. ലഡു തിന്നാന്‍'- എന്നാണ് എന്‍. എസ്. മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ടോമിന്‍ തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡില്‍ ആയിരുന്നെങ്കില്‍ ജന്മദിനം ഡ്രൈ ഡേ ആക്കിയേനെയെന്നും 'കോമാളിത്തരം' എന്ന ടാഗോടു കൂടിയ ട്വീറ്റില്‍ അദ്ദേഹം പരിഹസിക്കുന്നു.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനം ആഘോഷിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ എല്ലാ ഓഫിസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു തച്ചങ്കരിക്കെതിരായ ആരോപണം. സംഭവത്തെപ്പറ്റി പരിശോധന നടത്താന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.