മേക്കോവറല്ല,ഷേവിങ് സെറ്റ് ചതിച്ചതാണ്; പുതിയ ലുക്കിനെക്കുറിച്ച് ചീഫ് വിപ്പ്


ശബരിമല വ്രതത്തിലാണെന്നും നിരാശയാണ് ലുക്കിന് പിന്നിലെന്നെല്ലാം പലരും കമന്റടിക്കുന്നുണ്ടെങ്കിലും സത്യം ഇതാണെന്ന് പറയുന്നു ചീഫ് വിപ്പ്.

എൻ.ജയരാജ്,എം.ബി രാജേഷ്

തിരുവനന്തപുരം: നിയമസഭയില്‍ ഇപ്പോള്‍ മേക്കോവറിന്റെ കാലമാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം വിന്റേജ് ലുക്ക് മാറ്റി താടിയെടുത്ത് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായപ്പോള്‍ അടുത്ത നമ്പറര്‍ ചീഫ് വിപ്പ് എന്‍.എന്‍.ജയരാജിന്റേതാണ്‌.കട്ടത്താടിയിലാണ് ജയരാജിന്റെ ലുക്ക്.

ഒരു ചെയ്ഞ്ച് എന്ന് പറഞ്ഞാണ് എം.ബി രാജേഷ് താടിയെടുത്ത് മാറ്റിയതെങ്കില്‍ ജയരാജിന്റെ പുതിയ ലുക്കിന് പുറകില്‍ ഒരു രഹസ്യമുണ്ട്. സത്യത്തില്‍ ലുക്കിന് വേണ്ടിയല്ല, ഒരു ഷേവിങ് സെറ്റ് ചതിച്ചതിന്റെ കഥയാണ് ജയരാജിന് പറയാനുള്ളത്.

ഷേവിങ് സെറ്റ് മുഖത്ത് അലര്‍ജിയുണ്ടാക്കുകയായിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ തല്‍ക്കാലം താടിയെടുക്കേണ്ടെന്ന് പറഞ്ഞു. താടി വളര്‍ന്നതോടെ പിന്നെ ലുക്കൊന്ന് മാറ്റിപ്പിടിക്കാമെന്ന് തോന്നി. എന്‍.ജയരാജ് പറയുന്നു.

ശബരിമല വ്രതത്തിലാണെന്നും നിരാശയാണ് ലുക്കിന് പിന്നിലെന്നെല്ലാം പലരും കമന്റടിക്കുന്നുണ്ടെങ്കിലും സത്യം ഇതാണെന്ന് പറയുന്നു ചീഫ് വിപ്പ്.

Content Highlights: n jayaraj mb rajesh makeover in niyamasabha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented