72 വയസ്സുള്ള അമ്മയുമായി രാജ്യങ്ങള്‍ താണ്ടി മകന്റെ സ്‌കൂട്ടര്‍യാത്ര;ഇതുവരെ സഞ്ചരിച്ചത് 58,352 കി.മീ


ഇ.വി.ജയകൃഷ്ണന്‍

ചൂഡാരത്നമ്മയും മകൻ കൃഷ്ണകുമാറും കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെത്തിയപ്പോൾ

കാഞ്ഞങ്ങാട്: രണ്ടുപതിറ്റാണ്ടിലധികം പഴക്കമുള്ള സ്‌കൂട്ടര്‍. ഇതില്‍ 72 വയസ്സുള്ള അമ്മയെ ഇരുത്തി മകന്‍ യാത്രചെയ്തത് 58,352 കിലോമീറ്റര്‍. ഇന്ത്യയും നേപ്പാളും ഭൂട്ടാനും മ്യാന്‍മാറുമെല്ലാം ചുറ്റിക്കറങ്ങി. ഇത് അമ്മയോടുള്ള സ്‌നേഹമാണെന്ന് മകന്‍. എനിക്കിത് സുകൃതമെന്ന് അമ്മ...

മൈസൂരു ബോഗാഡി സ്വദേശികളായ ചൂഡാരത്‌നമ്മയും മകന്‍ 44 വയസ്സുള്ള ഡി.കൃഷ്ണകുമാറുമാണ് ഈ അപൂര്‍വ സ്‌കൂട്ടര്‍യാത്രക്കാര്‍. ഊര്‍ജസ്വലയായി, അതതിടത്തെ വിവരങ്ങള്‍ ചോദിച്ച്, സ്വയം പരിചയപ്പെടുത്തി പ്രായത്തിന്റെ ആവലാതികളൊന്നുമില്ലാതെ ചൂഡാരത്‌നമ്മ യാത്രാനുഭവങ്ങളും സന്തോഷങ്ങളും പങ്കിടുന്നു.

ഇപ്പോള്‍ സഞ്ചാരത്തിന്റെ രണ്ടാംഘട്ടമാണ്. വീട്ടില്‍നിന്ന് വീണ്ടുമിറങ്ങിയപ്പോള്‍ നേരേയെത്തിയത് കേരളത്തില്‍. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെത്തി. ഇത്തവണ ക്ഷേത്രങ്ങള്‍, മഠങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള യാത്രയാണ്. രണ്ടുപതിറ്റാണ്ട് മുന്‍പ് ചൂഡാരത്‌നമ്മയുടെ ഭര്‍ത്താവ് ദക്ഷിണാമൂര്‍ത്തി വാങ്ങിയ സ്‌കൂട്ടറാണിത്.

'ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. അച്ഛന്‍ മരിച്ചശേഷം വീട്ടില്‍ അമ്മ മാത്രമായി. അമ്മ തനിച്ചാകാതിരിക്കാന്‍ സ്വകാര്യസ്ഥാപനത്തിലെ ജോലി രാജിവെച്ചു. നാലുവര്‍ഷം മുന്‍പ് യാത്രചെയ്യണമെന്ന ആഗ്രഹം അമ്മ പറഞ്ഞപ്പോള്‍, സ്‌കൂട്ടറെടുത്ത് പുറപ്പെട്ടതാണ്. ഇത്രയും ദൂരം താണ്ടുമെന്നൊന്നും കരുതിയില്ല. എല്ലാം ദൈവാനുഗ്രഹം'- കൃഷ്ണകുമാര്‍ പറഞ്ഞു. അമ്മയെ അനാഥാലയത്തിലാക്കുന്ന മക്കള്‍ക്ക് മുന്നിലൂടെയാണ് ഈ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ജനുവരി 16-നായിരുന്നു ആദ്യ യാത്ര. രണ്ടുവര്‍ഷവും ഒന്‍പതുമാസവും കൊണ്ട് കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കും അവിടെനിന്ന് മൈസൂരുവിലെ വീട്ടിലുമെത്തി. നേപ്പാളില്‍ 10 ദിവസവും ഭൂട്ടാനിലും മ്യാന്‍മാറിലും ഒരാഴ്ചയും ചുറ്റിക്കറങ്ങി. ചൈനാ അതിര്‍ത്തിയിലൂടെയും മറ്റും സഞ്ചരിച്ചു. ലഗേജും സ്‌കൂട്ടറില്‍ വയ്ക്കും. ഓരോദിവസവും എവിടെ എത്തുന്നുവോ അവിടെ താമസിക്കും. 2020 അവസാനമാണ് ആദ്യ യാത്ര അവസാനിച്ചത്.

രണ്ടാംഘട്ടയാത്ര കഴിഞ്ഞമാസം 15-നാണ് തുടങ്ങിയത്. ആദ്യ യാത്രയില്‍ കേരളത്തില്‍ പാലക്കാട്ട് മാത്രമാണ് സഞ്ചരിച്ചത്. ഇക്കുറി കാലടിയുള്‍പ്പെടെ മിക്ക തീര്‍ഥാടനകേന്ദ്രങ്ങളും ലക്ഷ്യമിടുന്നു. ദിവസവും 50 മുതല്‍ 75 കിലോമീറ്റര്‍ വരെയാണ് യാത്ര.

Content Highlights: mysuru native d krishnakumar and his mother scooter journey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented