വയനാട്ടില്‍ നോറോ വൈറസ്, മൈസൂരുവില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം


Representative Image| Photo: GettyImages

മൈസൂരു: കേരളത്തില്‍ നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കി കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങള്‍. വയനാട്ടില്‍ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മൈസൂരു ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും കര്‍ണാടകയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ആശ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗണവാടി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗവും സംഘടിപ്പിച്ചാണ് ബോധവത്കരണം നല്‍കിയത്. കേരളത്തില്‍ നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കി. കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും വീടുകള്‍ കയറിയുള്ള ബോധവത്കരണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്ന് ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്ന കോട്ടെ താലൂക്കില്‍ ജാഗ്രത കര്‍ശനമാണ്. ട്രൈബല്‍ വിഭാഗത്തിലുള്ളവരാണ് താലൂക്കില്‍ കൂടുതലും. അതുകൊണ്ട് തന്നെ നിയന്ത്രണവും നിരീക്ഷണവും കൂടുതല്‍ ശക്തമായി പുരോഗമിക്കുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

Content Highlights: Mysuru border on alert as Kerala reports Norovirus cases

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented