ഷോക്കേറ്റ് യുവാവ് മരിച്ചതില്‍ ദുരൂഹത: ഫോണ്‍ വിളിച്ചയാളിലേക്ക് സംശയം നീളുന്നു


മാതൃഭൂമി ന്യൂസ്

ദീപാവലി ദിനത്തില്‍ രാത്രി ആദര്‍ശിനെ ഫോണില്‍ വിളിച്ച ആളിനെ കണ്ടെത്തിയാല്‍ മാത്രമേ മരണം എങ്ങനെ സംഭവിച്ചുവെന്നതില്‍ വ്യക്തത വരുകയുള്ളു

ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയ തോട് |photo: mathrubhumi

പത്തനംതിട്ട : തട്ടയില്‍ വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. ദീപാവലി ദിനത്തില്‍ രാത്രി ആദര്‍ശിനെ ഫോണില്‍ വിളിച്ച ആളിനെ കണ്ടെത്തിയാല്‍ മാത്രമേ മരണം എങ്ങനെ സംഭവിച്ചുവെന്നതില്‍ വ്യക്തത വരുകയുള്ളു. അതേസമയം പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ഈ സംഭവവുമായി ബന്ധമുള്ളതായി സംശയമുണ്ട്. വീട്ടിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി 11-നാണ് അമ്മയുടെ ഫോണില്‍ ആദര്‍ശിന് വിളിയെത്തുന്നത്.

സ്വന്തം ഫോണ്‍ കേടായതിനാല്‍ സമീപകാലത്ത് ആദര്‍ശ് അമ്മയുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. വിളി വന്നതിന് പിന്നാലെ ഉടന്‍വരാമെന്ന് പറഞ്ഞാണ് ആദര്‍ശ് വീട്ടില്‍ നിന്നിറങ്ങുന്നത്. ചൊവ്വാഴ്ച നേരം പുലര്‍ന്നപ്പോഴാണ് യുവാവ് തിരികെയെത്തിയിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയുന്നത്. ഉച്ചയോടെ മരണവിവരം വീട്ടിലെത്തി. ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തോട്ടിന് സമീപം ഇരുചക്രവാഹനവും കണ്ടെത്തിയിരുന്നു, ഈ എന്നാല്‍ വാഹനം ആദര്‍ശിന്റേതല്ല. വീട്ടില്‍ നിന്നും വാഹനത്തിലല്ല ആദര്‍ശ് പുറത്തുപോയത്.

ഈ സാഹചര്യത്തിലാണ് ആദര്‍ശിന്റെ ഫോണിലേയ്ക്ക് രാത്രി വിളിച്ചയാളിലേയ്ക്ക് സംശയങ്ങളുയരുന്നത്. ഓടുന്നതിനിടിയില്‍ വൈദ്യുതവേലിയില്‍ തട്ടിയാണ് ആദര്‍ശിന് ഷോക്കേറ്റതെന്നാണ് പോലീസ് നിഗമനം. എന്നാല്‍ ഓടേണ്ട സാഹചര്യമെന്താണുണ്ടായതെന്ന് ഇതുവരെ വ്യക്തമല്ല.

ആരെങ്കിലും ഓടിച്ചതാകാമെന്ന് സംശയമുയരുന്നു, അവരില്‍ നിന്ന് രക്ഷപ്പെടാനായി ആദര്‍ശ് വേലി ചാടികടന്നതാകാമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച തട്ട പെട്രോള്‍ പമ്പിന് സമീപത്തെ തോട്ടിലാണ് ഇടത്തിട്ട സ്വദേശി ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനധികൃതമായി നിര്‍മ്മിച്ച വൈദ്യുതവേലില്‍ നിന്നാണ് ഷോക്കേറ്റത്.

Content Highlights: crime,kerala,Mysterious


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented