മ്യാന്‍മാറില്‍ സായുധ ക്രിമിനലുകളുടെ തടവില്‍ ഏറെയും മലയാളികളും തമിഴരും


സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടെ ഐ.ടി. പ്രൊഫഷണലുകളെ തായ്ലാന്‍ഡില്‍ വന്‍തുക ശമ്പളത്തില്‍ ജോലിവാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇന്ത്യ -ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരാണ് ഇതിനു പിന്നില്‍.

പ്രതീകാത്മക ചിത്രം | Photo: AFP

കൊച്ചി: തായ്ലാന്‍ഡില്‍ ജോലിവാഗ്ദാനം നല്‍കി മ്യാന്‍മാറിലേക്ക് സായുധസംഘം തട്ടിക്കൊണ്ടുപോയ നൂറ്റമ്പതോളം ഇന്ത്യക്കാരില്‍ ഏറെയും മലയാളികളും തമിഴിരുമെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സാണ് ഇക്കാര്യമറിയിച്ചത്. മ്യാന്‍മാറിലെ മ്യാവാഡി പ്രദേശത്താണ് ഇവര്‍ തടവിലുള്ളത്. അധികവും ഐ.ടി. പ്രൊഫഷണലുകളാണ്. ഇതില്‍ മിഷന്‍ യങ്കൂണ്‍ മുഖേന 32 ഇന്ത്യക്കാരെ രക്ഷിക്കാനായെന്നും ബാങ്കോക്ക്, യങ്കൂണ്‍ എംബസികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടെ ഐ.ടി. പ്രൊഫഷണലുകളെ തായ്ലാന്‍ഡില്‍ വന്‍തുക ശമ്പളത്തില്‍ ജോലിവാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇന്ത്യ -ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരാണ് ഇതിനു പിന്നില്‍.



തായ്ലാന്‍ഡില്‍ വിസ ഓണ്‍ അറൈവല്‍ വഴിയാണ് ഇന്ത്യയില്‍നിന്നും ഐ.ടി. പ്രൊഫഷണലുകളെ ബാങ്കോക്കില്‍ എത്തിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്നവരെ അതിവേഗം അതിര്‍ത്തി കടത്തി മ്യാന്‍മാറിലേക്ക് കൊണ്ടുപോകും. ഇതോടെ ഇവരുടെ വിവരങ്ങള്‍ എംബസിക്കു പോലും ലഭിക്കില്ല. തടവിലാക്കപ്പെട്ടവരുടെ സഞ്ചാരം നിയന്ത്രിക്കുന്നതും സായുധരായ അക്രമികളാണ്. ഫോണ്‍ ഉപയോഗത്തിനും നിയന്ത്രണമുണ്ട്.

2022 ജൂലായിലാണ് ഇത്തരത്തിലുള്ള ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തടവിലുള്ളവരുടെ ബന്ധുക്കളിലൂടെയും തടവില്‍നിന്നും രക്ഷപ്പെട്ടവരില്‍നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇതോടെയാണ് വിദേശകാര്യമന്ത്രാലയം സംഭവത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. ഒ.കെ.എക്‌സ്. പ്ലസ്, ലസാദാ, സൂപ്പര്‍ എനര്‍ജി ഗ്രൂപ്പ്, ഷെന്റിയാന്‍ ഗ്രൂപ്പ് എന്നിവയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന ഏജന്‍സികളില്‍ ചിലതെന്ന് വിദേശകാര്യമന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിനുപിന്നില്‍ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന. ക്രിമിനല്‍ സംഘങ്ങളില്‍നിന്നും കമ്മിഷന്‍ വാങ്ങി ഇന്ത്യയില്‍നിന്നും ഐ.ടി. പ്രൊഫഷണലുകളെ എത്തിച്ചു കൊടുക്കുന്നതായാണ് വിവരം.

Content Highlights: Myanmar hostage Indian techies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented