എസ്. ശ്രീജിത്ത്| Photo: Mathrubhumi
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് ക്രൈം ബ്രാഞ്ച് മുന്‍മേധാവി എസ്. ശ്രീജിത്ത്. തുടരന്വേഷണം സര്‍ക്കാര്‍ തീരുമാനമാണ്. തന്റെ സ്ഥാനമാറ്റത്തിന് ബാഹ്യപ്രേരണയില്ല. അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താത്ത രീതിയില്‍ കാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകണം. പൂര്‍ണമായും നല്ല രീതിയില്‍ ഈ അന്വേഷണം മുന്നോട്ടു പോകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല, ശ്രീജിത്ത് പറഞ്ഞു.
രണ്ടു കേസുകളിലും അന്വേഷണം നടക്കുന്നതിനിടെ ഒരുപാട് വിവാദങ്ങളും ഒരുപാട് ആക്ഷേപങ്ങളും അന്വേഷണസംഘത്തിനു നേരെയും മറ്റു പലരീതിയിലും വരികയും വരാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി ക്രൈം ബ്രാഞ്ച് മേധാവിസ്ഥാനത്തുനിന്ന് ഗതാഗത കമ്മിഷണര്‍ സ്ഥാനത്തേക്കാണ് ശ്രീജിത്തിന് സ്ഥാനചലനമുണ്ടായത്. ശ്രീജിത്തിന്റെ മാറ്റം കേസ് അന്വേഷണത്തെ ബാധിച്ചേക്കാമെന്ന് പലകോണില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: my transfer will not affect case enquiry says s sreejith ips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..